35 അലോപ്പതി മരുന്നുകൾ നിരോധിച്ച് കേന്ദ്രസർക്കാർ | Video

രാജ്യത്ത് വിറ്റഴിക്കുന്ന 35 ഇനം അലോപ്പതി മരുന്നുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പടെയുള്ളവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഡയബെറ്റിസ്, ഹൈപ്പർ ടെൻഷൻ, ഹാർട്ട് അറ്റാക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളും നിരോധനപ്പട്ടികയിൽ ഉൾപ്പെടുന്നു. പരിശോധനയില്ലാതെ സംസ്ഥാനങ്ങൾ മരുന്നുകൾക്ക് അനുമതി നൽകിയെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. നിരോധിച്ച മരുന്നുകൾ ഗുരുതര ആരോഗ്യപ്രത്യാഘാതം സൃഷ്ടിക്കുന്നവയാണെന്നും കേന്ദ്രം കണ്ടെത്തിയത്.

logo
Metro Vaartha
www.metrovaartha.com