സ്വവർഗാനുരാഗികൾക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങാം, നോമിനിയാവാം; സർക്കുലർ പുറത്തിറക്കി കേന്ദ്രം

2023 ഒക്ടോബറിൽ സുപ്രിയ ചക്രബർത്തിയുടെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് എൽജിബിടിക്യു കമ്മ്യൂണിറ്റിയെ സംബന്ധിച്ച പുതിയ ഉത്തരവിന് ആധാരം
central govt circular published lgbtq persons can open joint bank account
സ്വവർഗാനുരാഗികൾക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങാം, നോമിനിയാവാം; സർക്കുലർ പുറത്തിറക്കി കേന്ദ്രംRepresentative image
Updated on

ന്യൂഡൽഹി: സ്വവർഗാനുരാഗികൾക്ക് ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് നിയന്ത്രണമില്ലെന്ന് ധനകാര്യ മന്ത്രാലയം. ബന്ധമുള്ള വ്യക്തിയെ നോമിനിയാക്കാൻ വിലക്കില്ലെന്നും അടുത്തിടെ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

2023 ഒക്ടോബറിൽ സുപ്രിയ ചക്രബർത്തിയുടെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് എൽജിബിടിക്യു കമ്മ്യൂണിറ്റിയെ സംബന്ധിച്ച പുതിയ ഉത്തരവിന് ആധാരമെന്ന് ധന മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് 21 ന് എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

2023 ലെ സുപ്രീം കോടതി വിധിക്ക് ശേഷം എൽജിബിടിക്യു കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിശോധിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ആറംഗ സമിതിയെ ഈ വർഷം ഏപ്രിലിലാണ് രൂപീകരിച്ചത്. എൽജിബിടിക്യു കമ്മ്യൂണിറ്റി വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കുക, തുല്യത ഉറപ്പാക്കുക, അതിക്രമം നേരിടുന്നില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയവയ്ക്കായുള്ള നടപടികൾ സ്വീകരിക്കുകയാണ് സമിതിയുടെ ലക്ഷ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com