യുവാക്കളിലെ ഹൃദയാഘാതവും കൊവിഡ് വാക്‌സിനുമായി ബന്ധമില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയിലെ കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ വിരളമാണെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്
central says no Link Between Covid Vaccine And Sudden Deaths

"പെട്ടന്നുള്ള മരണങ്ങൾക്കും കൊവിഡ് വാക്‌സീനുമായി ബന്ധമില്ല": കേന്ദ്ര ആരോഗ്യമന്ത്രാലയം

Updated on

ന്യൂഡൽഹി: രാജ്യത്ത് യുവാക്കൾ ഹൃദയാഘാതം മൂലം പെട്ടെന്നു മരിക്കുന്ന സംഭവങ്ങൾക്ക് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഐസിഎംആറും (Indian Council of Medical Research) എൻസിഡിസിയും (National Centre for Disease Control) നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ഇന്ത്യയിലെ കൊവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ വിരളമാണെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് ഈ മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ഹൃദയസംബന്ധമായ കാരണങ്ങളാൽ പെട്ടെന്നുള്ള മരണങ്ങൾക്ക് ജീവിതശൈലി, ജനിതകം, മുൻപുണ്ടായിരുന്ന കാരണങ്ങൾ, കൊവിഡാനന്തര സങ്കീർണതകൾ എന്നിങ്ങനെ പല കാരണങ്ങളാണ്.

കൊവിഡ് വാക്സിനുകളാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

18നും 45നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലെ പെട്ടെന്നുള്ള അകാരണമായ മരണങ്ങളെക്കുറിച്ചും ഐസിഎംആറും എയിംസും ചേർന്ന് പഠനം നടത്തി. ഹൃദയാഘാതവും മയോർഡിയാൽ ഇൻഫ്രാക്ഷനുമാണ് ഇവർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള പ്രധാന കാരണം.

നേരത്തേയുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉദാസീനമായ ജീവിതരീതിയും ജനിതക ഘടകങ്ങളും ഇതിനു കാരണമായിട്ടുണ്ടെന്നാണ് ഇരുപഠനങ്ങളും പറയുന്നു. പഠനം പൂർത്തിയായതിനുശേഷം മാത്രമേ അവസാനഘട്ട വിലയിരുത്തലുകൾ പുറത്തുവരികയുള്ളൂ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com