ഖാലിസ്ഥാൻ അനുകൂല പരാമർശം: ആറിലധികം യുട്യൂബ് ചാനലുകൾക്ക് വിലക്ക്

നിരോധിക്കപ്പെട്ട ചാനലുകളുടെ പ്രവർത്തനം വിദേശത്തു നിന്നായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി
ഖാലിസ്ഥാൻ അനുകൂല പരാമർശം: ആറിലധികം യുട്യൂബ് ചാനലുകൾക്ക് വിലക്ക്
Updated on

ഡൽഹി : ഖലിസ്ഥാൻ അനുകൂല പരാമർശങ്ങൾ നടത്തിയ ആറിലധികം യുട്യൂബ് ചാനലുകൾക്കു വിലക്കേർപ്പെടു ത്തിയതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം. കഴിഞ്ഞ പത്തു ദിവസത്തിനിടെയാണ് ചാനലുകൾ നിരോധിച്ചത്. നിരോധിക്കപ്പെട്ട ചാനലുകളുടെ പ്രവർത്തനം വിദേശത്തു നിന്നായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ള ഉള്ളടക്കമായിരുന്നു ഈ ചാനലുകളിൽ ഉണ്ടായിരുന്നത്. ഖലിസ്ഥാൻ അനുകൂലിയായ അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കാനായി അദ്ദേഹത്തിന്‍റെ അനുയായികൾ അജ്നാലയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം പിന്നാലെയാണു ഖലിസ്ഥാൻ അനുകൂല ചാനലുകൾക്കു നിരോധനം വരുന്നത്.

ഗവൺമെന്‍റിന്‍റെ നിർദ്ദേശം ലഭിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിന കം യുട്യൂബ് അധികൃതർ ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കാറുണ്ട്. ചാനലുകളിലെ ഉള്ളടക്കം പ്രാദേശിക ഭാഷയിലാകുമ്പോൾ പലപ്പോഴും നിരോധിത ഉള്ളടക്കമാണോ എന്നു തിരിച്ചറിയാൻ യുട്യൂബ് അധികൃതർക്ക് ബുദ്ധിമുട്ട് നേരിടാറുണ്ടെന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com