
നരേന്ദ്രമോദി, ഡോണൾഡ് ട്രംപ്
ന‍്യൂഡൽഹി: റഷ‍്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്ന അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം കേന്ദ്രം പരോക്ഷമായി തള്ളി. ഇന്ത‍്യൻ ഉപഭോക്താക്കളുടെ താത്പര‍്യം സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് വിദേശകാര‍്യ മന്ത്രാലയം വ‍്യക്തമാക്കി.
വൈറ്റ് ഹൗസിൽ വ‍്യാഴാഴ്ച മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപ് റഷ‍്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പ് നൽകിയെന്ന് അവകാശവാദം ഉന്നയിച്ചത്. റഷ‍്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായിരിക്കും ഇതെന്നും ട്രംപ് പറഞ്ഞിരുന്നു.