ശമ്പളവും അലവൻസും ഉൾപ്പെടെ എംപിമാരുടെ ആനുകൂല്യങ്ങൾ 24% വർധിപ്പിച്ചു

പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയാക്കി
centre increased 24% salary hike of MPs

ശമ്പളവും അലവൻസും ഉൾപ്പെടെ എംപിമാരുടെ ആനുകൂല്യങ്ങൾ 24% വർധിപ്പിച്ചു

file
Updated on

ന്യൂഡൽഹി: പാർലമെന്‍റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ശമ്പളം, ദിവസ അലവൻസ്, പെൻഷൻ, അധിക പെൻഷൻ എന്നിവ വർധിപ്പിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

എംപിമാരുടെ പ്രതിമാസ ശമ്പളം ഒരു ലക്ഷത്തിൽ നിന്ന് 1.24 ലക്ഷം രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 2000 രൂപയിൽ നിന്ന് 2500 രൂപയായും ഉയർത്തി. ഇതോടൊപ്പം പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്.

2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. കർണകടയിൽ മുഖ്യമന്ത്രിക്കും എംഎൽഎമാർക്കും 100% വേതന വർധന നടപ്പാക്കിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ ഇപ്പോഴത്തെ ഉത്തരവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com