
രാജ്യത്തെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിനായി മികവിന്‍റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. വരും കാലത്തില്‍ നിര്‍മിത ബുദ്ധിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണു തീരുമാനം. മേക്ക് എഐ ഇന്‍ ഇന്ത്യ, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ എന്ന വിഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനായി മൂന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാനാണു തീരുമാനമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കൃഷി, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ വികസനം നേടിയെടുക്കാന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാധിക്കും. ഇതിനായി ഈ രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗവേഷണങ്ങളും ഈ മികവിന്‍റെ കേന്ദ്രങ്ങളില്‍ നടക്കും.