'ഉദയ്പുർ ഫയൽസ്' ചിത്രത്തിൽ മാറ്റങ്ങൾ നിർദേശിച്ച് കേന്ദ്രം

ചിത്രത്തിന്‍റെ തുടക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മുന്നറിയിപ്പ് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Centre suggests changes in 'Udaipur Files' film

'ഉദയ്പുർ ഫയൽസ്' ചിത്രത്തിൽ മാറ്റങ്ങൾ നിർദേശിച്ച് കേന്ദ്രം

Updated on

ന്യൂഡൽഹി: 'ഉദയ്പുർ ഫയൽസ്: കനയ്യാ ലാൽ ടെയിലർ മർഡർ' ചിത്രത്തിൽ മാറ്റങ്ങൾ നിർദേശിച്ച് കേന്ദ്ര വാർത്താവിതരണ - വിനിമയ മന്ത്രാലയം. പ്രത്യേക സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മാറ്റം നിര്‍ദേശിച്ചത്. കഥാപാത്രത്തിന്‍റെ പേര് മാറ്റണം എന്നതുള്‍പ്പെടെയാണ് നിര്‍ദേശം. ചിത്രത്തിന്‍റെ തുടക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മുന്നറിയിപ്പ് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പകരം മന്ത്രാലയം നല്‍കിയ പുതിയ മുന്നറിയിപ്പ് ചേര്‍ക്കണം. ഇത് കേള്‍പ്പിക്കുകയും വേണം. ചിത്രത്തിന്‍റെ തുടക്കത്തില്‍ വിവിധ വ്യക്തികള്‍ക്ക് നന്ദി പറയുന്ന ഭാഗങ്ങള്‍ നീക്കംചെയ്യുക. നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ച സൗദി അറേബ്യന്‍ രീതിയിലുള്ള തലപ്പാവുള്ള രംഗം പരിഷ്‌കരിക്കുക, പോസ്റ്ററിലുള്‍പ്പെടെയുള്ള കഥാപാത്രത്തിന്‍റെ പേരായ 'നൂതന്‍ ശര്‍മ' മാറ്റി, പുതിയ പേര് നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com