പാർലമെന്‍റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച്  75 രൂപയുടെ നാണയം  പുറത്തിറക്കും

പാർലമെന്‍റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയം പുറത്തിറക്കും

നാണയത്തിന്‍റെ ഒരു വശത്ത് അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്യും
Published on

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാർലമെന്‍റ് മന്ദിരത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത നാണയമാവും പുറത്തിറക്കുക.

നാണയത്തിന്‍റെ ഒരു വശത്ത് അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്യും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലും ഉണ്ടാവും. നാണയത്തില്‍ ‘രൂപ’ ചിഹ്നവും അശോക സ്തംഭത്തിനു താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിൽ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെ ഇംഗ്ലീഷില്‍ ‘പാര്‍ലമെന്‍റ്’ എന്നും ഉണ്ടാവും.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാണ് നാണയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നാണയത്തിന് 44 മില്ലിമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലാവും ഉണ്ടാവുക. 35 ഗ്രാം ആയിരിക്കും ഭാരം.

50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് - എന്നിവ ഉപയോഗിച്ചുള്ള നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com