
ചംപയി സോറൻ
റാഞ്ചി: ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കലിനെതിരേ ആദിവാസികൾ നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയി സോറനെ വീട്ടുതടങ്കലിലാക്കി. റാഞ്ചിയിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തിന്‍റെ മകൻ ബാബുലാൽ സോറനെയും അണികളെയും കസ്റ്റഡിയിലെടുത്തു.
1,074 കോടി രൂപയുടെ റിംസ്2 ആശുപത്രിക്കായി നിർദേശിക്കപ്പെട്ട സ്ഥലത്ത് ശനിയാഴ്ച ഇരുപതിലേറെ ആദിവാസി ഗ്രൂപ്പുകളും കർഷകരും ഭൂവുടമകളും പാടം ഉഴുതും തൈ നട്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
സംസ്ഥാനത്തെ പ്രമുഖ ആരോഗ്യ കേന്ദ്രമായ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്‍റെ വിപുലീകരണമാണ് റിംസ് 2 ആദിവാസികളെയും അവരുടെ പ്രതിഷേധത്തെയും പിന്തുണച്ചതിനു തന്നെ വീട്ടുതടങ്കലിലാക്കിയ നടപടി ജനാധിപത്യ വിരുദ്ധമെന്നു സോറൻ പറഞ്ഞു.