പാസ്പോർട്ട് നിയമത്തിൽ മാറ്റം; ആരെയെല്ലാം ബാധിക്കും?

2023ലോ അതിനു ശേഷമോ ജനിച്ചവരുടെ ജനനത്തീയതി തെളിയിക്കുന്നതിനായി ഒരൊറ്റ സർട്ടിഫിക്കറ്റ് മാത്രമേ സമർപ്പിക്കാനാകൂ.
Change in passport rule, who will be affected? all you want to know

പാസ്പോർട്ട് നിയമത്തിൽ മാറ്റം; ആരെയെല്ലാം ബാധിക്കും?

Updated on

ന്യൂഡൽഹി: പാസ്പോർട്ട് നിയമത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് വിദേശ കാര്യമന്ത്രാലയം. ഫെബ്രുവരി 24ന് പുറത്തു വിട്ട വിജ്ഞാപനം പ്രകാരം 2023ലോ അതിനു ശേഷമോ ജനിച്ചവരുടെ ജനനത്തീയതി തെളിയിക്കുന്നതിനായി ഒരൊറ്റ സർട്ടിഫിക്കറ്റ് മാത്രമേ സമർപ്പിക്കാനാകൂ.

മുനിസിപ്പൽ കോർപ്പറേഷനിലെ ജനന - മരണ രജിസ്ട്രാർ നൽകിയതോ അഥവാ 1969ലെ ജനന - മരണ രജിസ്ട്രേഷൻ നിയമ പ്രകാരം നൽകുന്ന സർട്ടിഫിക്കറ്റുകളോ മാത്രമേ ഇനി സ്വീകരിക്കൂ.

2023നു മുൻപ് ജനിച്ചവർക്ക് മറ്റനേകം സർട്ടിഫിക്കറ്റുകൾ ജനനത്തീയതി തെളിയിക്കുന്നതിനായി സമർപ്പിക്കാം.

  • മുനിസിപ്പൽ കോർപ്പറേഷനിലെ ജനന മരണ രജിസ്ട്രാർ നൽകിയതോ അഥവാ 1969ലെ ജനന മരണ രജിസ്ട്രേഷൻ നിയമം പ്രകാരം നൽകുന്ന സർട്ടിഫിക്കറ്റ്.

  • അവസാനം പഠിച്ച അംഗീകൃത സ്കൂളിൽ നിന്നുള്ള ട്രാൻസ്ഫർ, ലീവിങ്, മട്രിക്കുലേഷൻ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നൽകിയ ജനനത്തിയതിയോടു കൂടിയ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കാം.

  • ജനനത്തിയതിയോടു കൂടിയ പാൻകാർഡ് നൽകാം

  • സർക്കാർ ജീവനക്കാർ ആണെങ്കിൽ സർവീസ് റെക്കോഡിന്‍റെ കോപ്പിയോ പേ പെൻഷൻ ഓർഡറോ നൽകാം. ഇവയിൽ ജനനത്തിയതി ഉണ്ടായിരിക്കണം. അപേക്ഷകനെ സംബന്ധിച്ച വകുപ്പിൽ നിന്നുള്ള അംഗീകൃത ഓഫിസറുടെ അറ്റസ്റ്റേഷൻ ആവശ്യമാണ്.

  • ജനനത്തിയതിയോടു കൂടിയ ഡ്രൈവിങ് ലൈസൻസ്

  • ഇലക്ഷൻ തിരിച്ചറിയൽ കാർഡ്

  • ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അല്ലെങ്കിൽ പൊതു കമ്പനികളിൽ നിന്നുള്ള ഇൻഷുറൻസ് പോളിസിയുടെ ബോണ്ട്.

    പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനുമായി https://passportindia.gov.in/AppOnlineProject/welcomeLink സന്ദർശിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com