
ചെന്നൈ: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തിൽ മാറ്റം. കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നിവിടങ്ങളിലാണ് സമയമാറ്റം. ദക്ഷിണ റെയിൽവേ ഇതു സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കി.
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് പഴയതിൽ നിന്ന് ഒരു മിനിറ്റ് വൈകി രാവിലെ 6.08ന് കൊല്ലത്തെത്തും. അവിടെ നിന്നും ഒരു മിനിറ്റ് വൈകി 6.09ന് പുറപ്പെടും. കോട്ടയത്ത് മുൻപത്തേതിൽ നിന്നും ഒരു മിനിറ്റ് നേരത്തേ 7.24 ന് ട്രെയിൻ എത്തും. എറണാകുളത്ത് എട്ട് മിനിറ്റ് നേരത്തേ 8.25 ന് എത്തി 8.28 ന് പുറപ്പെടും.
മടങ്ങുമ്പോൾ തൃശൂരിൽ ഏഴ് മിനിറ്റ് വൈകി വൈകിട്ട് 6.10നെത്തി 6.12 ന് പുറപ്പെടും. എറണാകുളം ടൗണിൽ 12 മിനിറ്റ് വൈകി 7.17ന് എത്തുകയും 7.20ന് പുറപ്പെടുകയും ചെയ്യും. കോട്ടയത്ത് 10 മിനിറ്റ് വൈകി 8.10 ന് എത്തി 8.13ന് പുറപ്പെടും. കൊല്ലത്ത് 12 മിനിറ്റ് വൈകി 9.30ന് എത്തി 9.32 ന് പുറപ്പെടും.