ജ‍്യോതി മൽഹോത്ര
India
ഐഎസ്ഐ ഏജന്‍റുമാരായി നിരന്തരം ബന്ധപ്പെട്ടു; ജ‍്യോതി മൽഹോത്രക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു
ഹിസാർ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്
ന‍്യൂഡൽഹി: പാക്കിസ്ഥാനു വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായ യ‍്യൂടൂബർ ജോതി മൽഹോത്രക്കെതിരേ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഹിസാർ പൊലീസാണ് 2,500 പേജുകളുള്ള കുറ്റപത്രം പ്രാദേശിക കോടതിയിൽ സമർപ്പിച്ചത്.
ജ‍്യോതി ഐഎസ്ഐ ഏജന്‍റുമാരായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇതു സംബന്ധിച്ച തെളിവുകൾ കണ്ടെടുത്തതായും അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഇന്ത‍്യയിലെ പാക്കിസ്ഥാൻ ഹൈകമ്മിഷനിലെ ഉദ‍്യോഗസ്ഥനായ എഹ്സാൻ ഉർ റഹീം ഡാനിഷ് അലിയുമായി ജ‍്യോതി നടത്തിയ ഫോൺ സംഭാഷണങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. മേയ് 16നായിരുന്നു ചാരവൃത്തി ആരോപിച്ച് ജ‍്യോതി മൽഹോത്രയെ ഹിസാർ പൊലീസ് അറസ്റ്റ് ചെയ്തത്.