
കൊൽക്കൊത്ത: ചീറ്റ പ്രോജക്റ്റ് വഴി ഇന്ത്യയിലേക്കെത്തിയ ചീറ്റകൾ ചാകുന്നതിൽ അസ്വാഭാവികതയില്ലെന്ന് നമീബിയൻ ഹൈ കമ്മിഷണർ ഗബ്രിയേൽ സിനിമ്പോ. ചീറ്റകൾ ഇന്ത്യൻ അന്തരീക്ഷവുമായി ഇണങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം പ്രോജക്റ്റിൽ മൃഗങ്ങൾ ചാകുന്നതടക്കമുള്ള പ്രതിസന്ധികൾ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കെത്തിച്ച 20 ചീ റ്റകളിൽ 11 എണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. എന്നാൽ മൃഗങ്ങളെ മറ്റു രാജ്യങ്ങളിലേക്ക് എത്തിക്കുന്ന ഇത്തരം പദ്ധതികളിൽ ഇതു സ്വാഭാവികമാണെന്ന് അദ്ദേഹം പറയുന്നു.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും എത്തിച്ച ചീറ്റകളെ തുറന്നു വിട്ടിരിക്കുന്നത്. ഇന്ത്യയിലെത്തിയതിനു ശേഷം ജ്വാല എന്ന പെൺ ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ ഇതിൽ മൂന്നിന്‍റെയും ജീവൻ നഷ്ടപ്പെട്ടു. ചീറ്റകളിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിൽ നിന്നുള്ള അണുബാധയാണോ ചീറ്റകളുടെ ജീവൻ നഷ്ടപ്പെടുന്നതിന്‍റെ കാരണമെന്ന് സംശയമുയർന്ന സാഹചര്യത്തിൽ കോളറുകൾ നീക്കം ചെയ്തിരുന്നു.