ചെന്നൈയിൽ യുവാവ് ഡോക്റ്ററെ കുത്തിവീഴ്ത്തി; കുത്തിയത് 7 തവണ !

കഴുത്തിലും നെഞ്ചിലും കുത്തേറ്റ ഡോക്റ്ററുടെ നില ഗുരുതരം.
Chennai Doctor Stabbed 7 Times
ചെന്നൈയിൽ യുവാവ് ഡോക്റ്ററെ കുത്തിവീഴ്ത്തി; കുത്തിയത് 7 തവണ !
Updated on

ചെന്നൈ: ക്യാൻസർ രോഗിയായ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവ്, ഡോക്റ്ററെ കുത്തിവീഴ്ത്തി. ചെന്നൈ കലൈഞ്ജർ സെന്‍റനറി ഗവൺമെന്‍റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ. ബാലാജിയാണ് ആക്രമിക്കപ്പെട്ടത്.

കഴുത്തിലും നെഞ്ചിലും കുത്തേറ്റ ഡോക്റ്ററുടെ നില ഗുരുതരം. സംഭവത്തിൽ രോഗിയുടെ മകൻ വിഘ്നേഷിനെ (25) അറസ്റ്റ് ചെയ്തു. ആറു മാസമായി ആശുപത്രിയിൽ ചികിത്സയിലാണ് വിഘ്നേഷിന്‍റെ അമ്മ. മുൻപ് ഇതേ ആശുപത്രിയിൽ ജീവനക്കാരനായിരുന്നു പ്രതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com