ചെന്നൈ മെട്രൊ പണിമുടക്കി; യാത്രക്കാർ പുറത്തെത്തിയത് തുരങ്കത്തിലൂടെ

മെട്രൊ തുരങ്കപാതയ്ക്കുള്ളിൽ കുടുങ്ങി
Chennai Metro Train Stuck In Subway

ചെന്നൈ മെട്രൊ പണിമുടക്കി

Updated on

ചെന്നൈ: ചെന്നൈ മെട്രൊ ട്രെയിൻ സർവീസിനിടെ തുരങ്കപാതയ്ക്കുള്ളിൽ കുടുങ്ങി. ട്രെയിൻ തുരങ്കപാതയിൽ പ്രവേശിച്ച ഉടനെ നിന്നുപോകുകയായിരുന്നു. ഉടനെ യാത്രക്കാരെ തുരങ്കപാതയിൽ ഇറക്കി. യാത്രക്കാർ തുരങ്കത്തിലൂടെ നടന്നാണ് അടുത്തുള്ള ഹൈക്കോടതി സ്റ്റേഷനിലെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രൊയുടെ ബ്ലൂലൈനിലാണ് ട്രെയിൻ കുടുങ്ങിയത്. സാങ്കേതിക തകരാറാണ് ട്രെയിൻ നിന്നുപോകാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ നിന്നതിന് പിന്നാലെ ട്രെയിനിലെ വൈദ്യുതി നിലയ്ക്കുകയും, ഏകദേശം 10 മിനിറ്റോളം യാത്രക്കാർ ട്രെയിനിൽ കുടുങ്ങുകയും ചെയ്തു. വൈദ്യുതി ബന്ധം പുനസ്ഥാപിച്ച ശേഷം യാത്രക്കാരോട് തുരങ്കത്തിലൂടെ നടന്ന് അടുത്ത സ്റ്റേഷനിലേക്ക് പോകാൻ നിർദേശം നൽകുകയായിരുന്നു.

യാത്രക്കാർ തുരങ്കത്തിലൂടെ നടന്ന പോകുന്ന ദൃശ്യം സോഷ്യൽ മീഡിയ‍യിൽ പ്രചരിക്കുന്നുണ്ട്. തകരാറിലായ ട്രെയിൻ ലൈനിൽ നിന്ന് പിൻവലിച്ചതായി അധികൃതർ പറഞ്ഞു. യാത്രയിൽ തടസം നേരിട്ടതിൽ ജനങ്ങളോട് മെട്രൊ അധികൃതർ ഖേദം പ്രകടിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com