ബോംബ് ഭീഷണി; ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

172 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായത്
chennai mumbai indigo flight makes emergency landing after bomb threat
ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതായി വിമാന കമ്പനി അറിയിച്ചു. ശനിയാഴ്ച ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 6E 5314 വിമാനത്തിനാണ് ഭീഷണി ഉണ്ടായത്. പിന്നാലെ പ്രോട്ടോക്കാൾ പാലിച്ചു വിമാനം അടിയന്തര ലാൻഡിങ് നടത്തിയെന്ന് ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു.

172 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായത്. സന്ദേശം ലഭിച്ചയുടൻ പൈലറ്റ് മുംബൈ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽ അറിയിച്ച് ലാൻഡിങ് സൗകര്യമൊരുക്കുകയായിരുന്നു. വിമാനം പരിശോധിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com