ഡിറ്റ് വാ ചുഴലിക്കാറ്റ്: ചെന്നൈയിൽ റെഡ് അലർട്ട്

ചുഴലിക്കാറ്റിന്‍റെ അവശേഷിപ്പായി രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം തെക്കൻ ദിശയിലേക്ക് തിരിഞ്ഞ് കിഴക്കൻ തീരത്തോട് കൂടുതൽ അടുക്കുന്നു
ഡിറ്റ് വാ ചുഴലിക്കാറ്റ്: ചെന്നൈയിൽ റെഡ് അലർട്ട് | Chennai red alert

ചെന്നൈ അടക്കം നാല് തമിഴ് നാട് ജില്ലകളിൽ അതീവ ജാഗ്രത.

Updated on

ചെന്നൈ: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'ഡിറ്റ് വാ' ചുഴലിക്കാറ്റിന്‍റെ അവശേഷിപ്പായി രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം തെക്കൻ ദിശയിലേക്ക് തിരിഞ്ഞ് കിഴക്കൻ തീരത്തോട് കൂടുതൽ അടുക്കുന്നു. ഇതോടെ തമിഴ്‌നാട്ടിലെ നാല് വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നൽകുന്ന മുന്നറിയിപ്പ് പ്രകാരം, ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ എന്നീ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

നിലവിൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരത്ത് നിന്ന് ഏകദേശം 35 കിലോമീറ്റർ മാത്രം അകലെയാണ് നിലകൊള്ളുന്നത്. 'ഇത് സാവധാനം തെക്ക്-പടിഞ്ഞാറ് ദിശയിലേക്ക് തിരിയുകയും അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ദുർബലപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്,' ഐഎംഡി അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വടക്കൻ, മധ്യ ചെന്നൈയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തി. നുങ്കമ്പാക്കത്ത് 17.1 സെന്‍റീമീറ്ററും, അതിനു പിന്നാലെ എന്നൂരിൽ 16.6 സെന്‍റീമീറ്ററും, പൂഴലിൽ 15 സെന്‍റീമീറ്ററും, നന്ദനത്തിൽ 12 സെന്‍റീമീറ്ററും മഴ ലഭിച്ചു. എന്നാൽ, തെക്കൻ ചെന്നൈയിൽ താരതമ്യേന കുറഞ്ഞ മഴയാണ് ലഭിച്ചത്. മീനമ്പാക്കത്ത് 8.5 സെന്‍റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com