സ്കൂൾ പ്രിൻസിപ്പൽ നൽകിയ ചെക്ക് ലീഫിൽ അക്ഷരത്തെറ്റിന്‍റെ ആറാട്ട്; തിരിച്ചയച്ച് ബാങ്ക്

അധ്യാപകൻ ഒപ്പിട്ടു ബാങ്കിലേക്ക് അയച്ച ചെക്ക് അക്ഷരതെറ്റുകൾ കാരണം ബാങ്ക് അധികൃതർ തിരിച്ചയച്ചതാണ് സംഭവം.
Himachal school principal cheque leaf spelling mistake

സ്കൂൾ പ്രിൻസിപ്പൽ നൽകിയ ചെക്ക് ലീഫിൽ അക്ഷരത്തെറ്റിന്‍റെ ആറാട്ട്; തിരിച്ചയച്ച് ബാങ്ക്

Updated on

ഷിംല: ഹിമാചൽ പ്രദേശിലെ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകൻ ഒപ്പിട്ട ചെക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അധ്യാപകൻ ഒപ്പിട്ടു ബാങ്കിലേക്ക് അയച്ച ചെക്ക് അക്ഷരതെറ്റുകൾ കാരണം ബാങ്ക് അധികൃതർ തിരിച്ചയച്ചു.

സ്കൂളിലെ ജീവനക്കാരനായ അറ്റർ സിങിന് 7,616 രൂപ ചെക്കിലൂടെ കൈമാറുകയായിരുന്നു. ചെക്കിൽ തുക എഴുതേണ്ട ഭാഗത്ത് 7,616 എന്ന അക്കത്തിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ അക്ഷരത്തിൽ എഴുതേണ്ട ഭാഗത്ത് സേവൻ തേഴ്സ്ഡേ സിക്സ് ഹരേന്ദ്ര സിക്സ്റ്റി ( saven thursday six harendra sixty) എന്നാണ് എഴുതിയിരുന്നത്.

സീനിയർ സെക്കന്‍ററി സ്കൂൾ പ്രിൻസിപ്പൽ തന്നെയാണോ എഴുതിയത് എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. ഇതുകൊണ്ടാണ് കുട്ടികളെ ആരും സർക്കാർ സ്കൂളുകളിൽ അയച്ച് പഠിപ്പിക്കാത്തതെന്നും ഒരു കൂട്ടം ആളുകൾ കുറ്റപ്പെടുത്തുന്നുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com