ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന

ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡും സിആർപിഎഫും ചേർന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു
Chhattisgarh 10 maoists killed in Sukma encounter
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന
Updated on

സുക്മ; ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുക്മ ജില്ലയിലെ കൊരാജുഗുഡ, ദന്തേവാഡ, ഭണ്ഡർപദർ എന്നീ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ടീമും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.

ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡും സിആർപിഎഫും ചേർന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു. INSAS റൈഫിളുകൾ, AK-47 റൈഫിളുകൾ, SLR റൈഫിളുകൾ എന്നിവയുൾപ്പെടെ ഉള്ള ആയുധങ്ങളാണ് കണ്ടെടുത്തത്. തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com