ഛത്തീസ്ഗഡിൽ 8 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു

രണ്ടു ദിവസമായി നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടായിരുന്നു
chhattisgarh 8 maoists one security personnel killed in encounter
ഛത്തീസ്ഗഡിൽ 8 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിലെ അബുജ്മറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 8 മാവോയിസ്റ്റുകൽ കൊല്ലപ്പെട്ടു. ഒരു ജവാൻ വീര മൃത്യു വ‌ഹിക്കുകയും 2 ജവാന്മാർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ടു ദിവസമായി നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടായിരുന്നു.

നാരായൺപുർ, ബീജാപുർ, ദന്തേവാഡ എന്നീ ജില്ലകളിലായി പരന്നു കിടക്കുന്ന വനപ്രദേശമാണ് അബുജ്മർ. ഭൂമിശാസ്‌ത്ര‌പരമായി ഒറ്റപ്പെട്ടതും ആളുകൾക്ക് എത്തിച്ചേരാൻ പ്രയാസമുളഅളതുമായ ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ പ്രവർത്തനം വ്യാപകമാണ്. നാരായൺപുർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സൽ വിരുദ്ധ ഓപ്പറേഷനിടെയാണ് അബുജ്മർ വനത്തിനുള്ളിൽ വെടിവയ്പ്പുണ്ടായത്.

Trending

No stories found.

Latest News

No stories found.