'ഭീഷണിപ്പെടുത്താൻ നോക്കണ്ട, മിണ്ടാതെ ഇറങ്ങിപ്പോവൂ'; അഭിഭാഷകനോട് കയർത്ത് ചീഫ് ജസ്റ്റിസ്

നിങ്ങളുടെ രാഷ്ട്രീയം കോടതി മുറിയുടെ ഉള്ളിൽ വേണ്ടെന്നും എന്‍റെ കോടതിയിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് എനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
'ഭീഷണിപ്പെടുത്താൻ നോക്കണ്ട, മിണ്ടാതെ ഇറങ്ങിപ്പോവൂ'; അഭിഭാഷകനോട് കയർത്ത് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കോടതിമുറിയിൽ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (chief justice) ഡി.വൈ.ചന്ദ്രചൂഡ് . ശാസനക്കൊപ്പം മിണ്ടാതെ ഇറങ്ങിപ്പോവാനും സുപ്രീം കോടതി (supreme court) ബാർ അസോസിയേഷൻ (Bar Association) പ്രസിഡന്‍റായ വികാസ് സിങിനോട് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിക്കു (supreme court) ലഭിച്ച 1.33 ഏക്കർ ഭൂമി അഭിഭാഷകരുടെ (lawyers) ചേംബർ പണിയുന്നതിനായി കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കണമെന്ന് വികാസ് സിംങ് ശഭ്ദമുയർത്തി ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസിന്‍റെ (chief justice) പ്രതികരണം.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണു ഞാൻ, എന്നെ പേടിപ്പിച്ചിരുത്താൻ ആരും ശ്രമിക്കണ്ട എന്നും പറഞ്ഞ അദ്ദേഹം ഹർജി 17 ന് പരിഗണിക്കുമെന്നും വ്യക്തമാക്കി. നിങ്ങളുടെ രാഷ്ട്രീയം കോടതി മുറിയുടെ ഉള്ളിൽ വേണ്ടെന്നും എന്‍റെ കോടതിയിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് എനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികാസ് സിങ്ങിന്‍റെ പ്രവർത്തിയിൽ മുതിർന്ന അഭിഭാഷകരായ (lawyers)കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർ പിന്നീട് ചീഫ് ജസ്റ്റിസിനോട് (chief justice) ഖേദം പ്രകടിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com