
ശിവശങ്കർ മിത്ര
പുനെ: പുനെയിൽ ബാങ്ക് മാനേജറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി ശിവശങ്കർ മിത്രയെയാണ് ബാങ്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാരമതിയിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം.
സംഭവ സ്ഥലത്ത് നിന്നും ആത്മഹത‍്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോലി സമ്മർദം മൂലമാണ് ജീവനൊടുക്കിയതെന്നാണ് ആത്മഹത‍്യാക്കുറിപ്പിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.