

വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കിണറ്റിൽ വീണ് കുഞ്ഞു മരിച്ചു
ഉടുപ്പി: കർണാടകയിലെ ഉടുപ്പിയിൽ കിണറ്റിൽ വീണ പിഞ്ചുകുഞ്ഞ് മരിച്ചു. വെള്ളം കോരുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നും കുഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. കീർത്തന എന്ന ഒന്നര വയസുകാരിയാണ് മരിച്ചത്.
ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്തു വെള്ളം കോരുമ്പോൾ കുട്ടി കിണറ്റിലേക്കു വീണെന്നാണു പൊലീസിന്‍റെ നിഗമനം. അമ്മ ഉടൻ തന്നെ കയറിൽ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.