അധ്യാപിക എറിഞ്ഞ വടി കണ്ണിൽകൊണ്ടു; ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

മാർച്ച് 6 ന് നടന്ന സംഭവത്തിൽ അധ്യാപിക ഉൾപ്പെടെ 5 പേർക്കെതിരേ പൊലീസ് കേസെടുത്തു
child loses sight after teacher assault in karnataka

അധ്യാപിക എറിഞ്ഞ വടി കണ്ണിൽകൊണ്ടു; ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

representative image

Updated on

ബംഗളൂരു: ക്ലാസ് മുറിയിൽ അധ്യാപിക എറിഞ്ഞ വടി കണ്ണിൽകൊണ്ട് ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു. ചിക്കബെല്ലാപുര ചിന്താമണി സർക്കാർ സ്കൂളിലെ യശ്വന്ത് എന്ന വിദ്യാർഥിയുടെ വലുതു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായാണ് പരാതി. മാർച്ച് 6 ന് നടന്ന സംഭവത്തിൽ അധ്യാപിക ഉൾപ്പെടെ 5 പേർക്കെതിരേ പൊലീസ് കേസെടുത്തു.

വടി എറിഞ്ഞ അധ്യാപിക സരസ്വതി, സംഭവം മറച്ചുവച്ച് അധ്യാപകരായ അശോക്, നാരായണസ്വാമി, രാമറെഡ്ഡി, വെങ്കിട്ടരമണ റെഡ്ഡി, ചിക്കബെല്ലാപുര ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ ഉമ ദേവിക്കുമെതിരേയാണ് ബാട്ടഹള്ളി പൊലീസ് കേസെടുത്തത്. യശ്വന്തിന്‍റെ കണ്ണിന് 2 ശസ്ത്രക്രിയ നടത്തിയിട്ടും കാഴ്ച തിരികെ ലഭിക്കാതെ വന്നതോടെയാണ് മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com