Chili powder sprinkled on private parts of young man accused of theft in Bihar; One person was arrested in the incident
ബീഹാറിൽ മോഷണം കുറ്റം ആരോപിച്ച് യുവാവിന്‍റെ സ്വകാര‍്യ ഭാഗങ്ങളിൽ മുളകുപൊടി വിതറി; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ബീഹാറിൽ മോഷണ കുറ്റം ആരോപിച്ച് യുവാവിന്‍റെ സ്വകാര‍്യ ഭാഗങ്ങളിൽ മുളകുപൊടി വിതറി; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

മർദ്ധനത്തിന്‍റെ ദ‍്യശ‍്യങ്ങൾ പകർത്തുകയും നവ മാധ‍്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു
Published on

പട്ന: മോഷണ കുറ്റം ആരോപിച്ച് യുവാവിന്‍റെ കൈകൾ കെട്ടിയിടുകയും പാന്‍റ്സ് വലിച്ചെറിഞ്ഞ് സ‍്വകാര‍്യ ഭാഗങ്ങളിൽ മുളകുപൊടി വിതറുകയും മർദ്ധിക്കുകയും ചെയ്തു. ബീഹാറിലെ അരാരിയിലാണ് സംഭവം. മർദ്ധനത്തിന്‍റെ ദ‍്യശ‍്യങ്ങൾ പകർത്തുകയും നവ മാധ‍്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തികച്ചും മനുഷ‍്യത്ത്വരഹിതമായ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത്‌തായി പൊലീസ് വ‍്യക്തമാക്കി.‌ അരാരി ജില്ലയിലെ ഇസ്‌ലാംനഗർ സ്വദേശിയായ മുഹമ്മദ് ഷീഫത്താണ് അറസ്റ്റിലായത്. ഇരയുടെ കൈകൾ കെട്ടിയിട്ട ശേഷം പാന്‍റ്സ് അഴിക്കുകയും സ്വകാര‍്യ ഭാഗത്തേക്ക് മുളകുപൊടി വിതറുകയും ഒരു സംഘം ആളുകൾ ചേർന്ന് യുവാവിനെ ബന്ധിയാക്കി നിർത്തി മർദ്ധിക്കുകയും ചെയ്യുന്നത് പ്രചരിച്ച വീഡിയോയിൽ നിന്ന് വ‍‍്യക്തമാണ്.

സംഭവത്തിൽ ജില്ലാ പൊലീസ് കേസെടുത്ത് വീഡിയോയുടെ ആധികാരികത പരിശോധിക്കുകയും അന്ന്വേഷണം ആരംഭിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസിലുൾപ്പെട്ട മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് വ‍്യക്തമാക്കി. അതേ സമയം സർക്കാരിനെതിരെ രൂക്ഷ വിമർഷനവുമായി ആർജെഡി നേതാക്കൾ രംഗത്തെത്തി. താലിബാനെ നാണിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ബീഹാറിൽ നടക്കുന്നതെന്ന് ആർജെഡി നേതാക്കൾ ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com