

ഇന്ത്യ-പാക് സംഘർഷം; പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈന
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈന. ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര ചെയ്യുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ഇരു രാജ്യങ്ങളിലും തുടരുന്ന പൗരന്മാർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ചൈന വ്യക്തമാക്കുന്നു.
ചൈനയ്ക്ക് പുറേ അമെരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പുർ അടക്കമുള്ള രാജ്യങ്ങളും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ-പാക് അതിർത്തിക്കും നിയന്ത്രണ രേഖയ്ക്കും സമീപമുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.