അമിത് ഷായുടെ അരുണാചൽ സന്ദർശത്തിനെതിരെ ചൈന

ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അരുണാചൽ പ്രദേശിലേക്കുള്ള അമിത് ഷാ യുടെ ആദ്യ സന്ദർശനമാണിത്
അമിത് ഷായുടെ അരുണാചൽ സന്ദർശത്തിനെതിരെ ചൈന
Updated on

ന്യൂഡൽഹി: അമിത് ഷായുടെ അരുണാചൽ സന്ദർശത്തിനെതിരെ ആഞ്ഞടിച്ച് ചൈന. ചൈനീസ് അധീന മേഖലയാണെന്നും സന്ദർശനം പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും വിദേശകാര്യവക്താവ് പ്രതികരിച്ചു.

ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അരുണാചൽ പ്രദേശിലേക്കുള്ള അമിത് ഷാ യുടെ ആദ്യ സന്ദർശനമാണിത്. ദിവസങ്ങൾക്കു മുമ്പാണ് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് ചൈന പുനർനാമകരണം ചെയ്തത്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും വ്യക്തമാക്കിയ ഇന്ത്യ ചൈനയുടെ നീക്കം തള്ളിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com