ഗുണ്ടാത്തലവൻ പ്രസാദ് പൂജാരിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടി

മുംബൈയിൽ ഗൗരവമേറിയ എട്ടു കേസുകളിൽ പ്രതിയാണു പൂജാരി.
ഗുണ്ടാത്തലവൻ പ്രസാദ് പൂജാരിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടി

മുംബൈ: കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാത്തലവനുമായ പ്രസാദ് പൂജാരിയെ ചൈന, ഇന്ത്യയ്ക്കു കൈമാറി. ഇന്‍റർപോൾ നോട്ടീസിനെത്തുടർന്നു കഴിഞ്ഞ വർഷം ചൈന ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് കൈമാറിയത്. മുംബൈയിലെത്തിച്ച പൂജാരിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

പൂജാരി, വിത്തൽ പൂജാരി, സിദ്ധാർഥ് ഷെട്ടി, സിദ്ധു, സിദ്ധ്, ജോണി തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഇയാൾ കുമാർ പിള്ളയുടെയും ഛോട്ടാരാജന്‍റെയും സംഘത്തിൽ അംഗമായിരുന്നു.

2012 മുതൽ ഇന്‍റർപോളിന്‍റെ സഹായത്തോടെ ഇയാളെ പിടിക്കാൻ ശ്രമിക്കുകയാണ് സിബിഐ. മുംബൈയിൽ ഗൗരവമേറിയ എട്ടു കേസുകളിൽ പ്രതിയാണു പൂജാരി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com