കിൻഡർഗാർട്ടനിലെ കത്തി ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു

ആക്രമണകാരണം വ്യക്തമല്ല
കിൻഡർഗാർട്ടനിലെ കത്തി ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു
Updated on

ബെയ്ജിങ്: ചെനൈയിലെ കിൻഡർഗാർട്ടനിൽ കത്തി ആക്രമണം. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഒരു അധ്യാപകൻ, രക്ഷിതാക്കളായ രണ്ടുപേർ, രണ്ട് കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് കുടൂതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തിങ്കാളാഴ്ച രാവിലെയാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചുകാരനെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആക്രമണത്തിന് ഇരയായവരുടെ വിവരങ്ങളോ, കാരണമെന്താണെന്നോ വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com