
നരേന്ദ്ര മോദി, ഷി ജിൻപിങ്.
File
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിൽ ഭീകരവാദവും വിഷയമായി. പാക്കിസ്ഥാന്‍റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും, അതിർത്തി കടന്നുള്ള ഭീകരവാദം തന്നെയാണ് ചർച്ചാവിഷയമായതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
''പ്രധാനമന്ത്രിയാണ് ഈ വിഷയം ഉന്നയിച്ചത്. കൂടുതൽ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കാനാവില്ല. വിഷയം ചർച്ച ചെയ്യപ്പെട്ടു'', വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
വ്യക്തമായും ചുരുക്കത്തിലും പ്രധാനമന്ത്രി കാര്യങ്ങൾ അവരിപ്പിച്ചു. ഇന്ത്യയും ചൈനയും ഭീകരവാദത്തിന് ഇരകളാണെന്നും അദ്ദേഹം സമർഥിച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ചൈനയുടെ പിന്തുണ തേടി. ചൈന പിന്തുണ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ടെന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.