
വാങ് യി, അജിത് ഡോവൽ
ന‍്യൂഡൽഹി: ചൈനീസ് വിദേശകാര‍്യ മന്ത്രി വാങ് യി ഇന്ത‍്യയിലേക്ക്. ഓഗസ്റ്റ് 17ന് വാങ് യി ഇന്ത‍്യയിലെത്തും. ഇരു രാജ‍്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെ പറ്റി ഇന്ത‍്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്താനാണ് അദ്ദേഹം ഇന്ത‍്യയിലേക്ക് വരുന്നത്.
ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചക്കോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 31ന് ചൈന സന്ദർശിക്കാനിരിക്കെയാണ് വിദേശകാര‍്യ മന്ത്രിയുടെ സന്ദർശനം.