ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്‍റെ രൂപക്കൂട് തകർന്നു

പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല
christian church attacked in Delhi

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്‍റെ രൂപക്കൂട് തകർന്നു

Updated on

ന്യൂഡൽഹി: ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മയൂർ വിഹാറിലെ സെന്‍റ് മേരീസ് സീറോ മലബാർ കത്തോലിക്കാ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടുത്തെ മാതാവിന്‍റെ രൂപക്കൂട് തകർന്നു. ബൈക്കിലെത്തിയ ആൾ മാതാവിന്‍റെ രൂപക്കൂടിന് നേരെ ഇഷ്ടിക എറിയുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. തുടർന്ന് മാതാവിന്‍റെ രൂപം മറ്റൊരിടത്തേക്ക് മാറ്റി.

ആക്രമണത്തിനു പിന്നിലുള്ള ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ല. ഇപ്പോൾ പൊലീസിൽ പരാതി നൽകുന്നില്ലെന്നണ് പള്ളിയുടെ ഭാഗത്തു നിന്നുള്ള നിലപാട്. എന്നാൽ തുടർ നടപടിയുമായി മുന്നോട്ടു പോവാനാണ് പൊലീസ് തീരുമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com