അജിത് പവാറിന്‍റെ മരണത്തിൽ സിഐഡി അന്വേഷണം ആരംഭിച്ചു

പുനെ പൊലീസിൽ നിന്നും സിഐഡി ഉദ‍്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട രേഖകൾ ഉടനെ ശേഖരിച്ചേക്കും
cid begins probe in baramati plane crash

അജിത് പവാർ

Updated on

മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രിയുമായ അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ സിഐഡി അന്വേഷണം ആരംഭിച്ചു. പുനെ പൊലീസിൽ നിന്നും സിഐഡി ഉദ‍്യോഗസ്ഥർ കേസുമായി ബന്ധപ്പെട്ട രേഖകൾ ഉടനെ ശേഖരിച്ചേക്കും. അപകടം നടന്ന സ്ഥലവും സിഐഡി സംഘം സന്ദർശിക്കും.

സിഐഡി അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് ഉത്തരവിട്ടതായി ഒരു മുതിർന്ന പൊലീസ് ഉദ‍്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് വ‍്യക്തമാക്കിയിരുന്നു. ബിഎൻഎസ് 194 വകുപ്പ് പ്രകാരം അപകടമരണത്തിന് കേസ രജിസ്റ്റർ ചെയ്തതായും അത് സിഐഡിക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുനന് മറ്റു 6 പേർക്കും ജീവൻ നഷ്ടമായിരുന്നു. ബുധനാഴ്ച രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. വിമാനം തകർന്ന ഉടനെ തന്നെ വിമാനം പൂർണമായും കത്തിനശിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com