ബെംഗളൂരു ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് കർണാടക പൊലീസിന്‍റെ കുറ്റപത്രം

കർ‌ണാടക പൊലീസിന്‍റെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര‍്യം പറയുന്നത്
cid prepares charge sheet in bengaluru stampede death case

ബംഗളൂരു ദുരന്തം

Updated on

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ആർസിബിക്കാണെന്ന് പൊലീസ്. കർ‌ണാടക പൊലീസിന്‍റെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര‍്യം പറയുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ഡിഎൻഎക്കും ഒരു പോലെ ഉത്തരവാദിത്തമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

ജൂൺ നാലിന് വൈകിട്ടായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ആർസിബിയുടെ വിജയാഘോഷം നടന്നത്. ഐപിഎല്ലിൽ കന്നിക്കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ടീമിനെ സ്വീകരിക്കുന്ന ചടങ്ങിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട‍് 11 പേരായിരുന്നു മരിച്ചത്. 55 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com