

ന‍്യൂഡൽഹി: സൂറത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി. ജയ്പൂർ സ്വദേശി കിഷൻ സിങ് (32) ആണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം ജീവനൊടുക്കിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വിമാനത്താവളത്തിലെ ശുച്ചിമുറിയിൽ വച്ചാണ് കിഷൻ സിങ് സ്വയം വെടിവച്ച് മരിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.