സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; നാലാം റാങ്ക് നേടി മലയാളി

ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി.
പി.കെ. സിദ്ധാർഥ് രാംകുമാർ
പി.കെ. സിദ്ധാർഥ് രാംകുമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ റാങ്ക് പട്ടികയിൽ മുൻ നിരയിൽ മലയാളികളും. ആദ്യ ആയിരത്തില്‍ 45 മലയാളികള്‍ ഇടംപിടിച്ചപ്പോള്‍ നാലാം റാങ്കുനേടി എറണാകുളം സ്വദേശി പി.കെ.സിദ്ധാര്‍ഥ് രാംകുമാര്‍ കേരളത്തിന് അഭിമാനമായി. 2021-ല്‍ 121-ാം റാങ്കുനേടിയ സിദ്ധാര്‍ഥ് നിലവില്‍ ഹൈദരാബാദില്‍ ഐപിഎസ് ട്രെയിനിങിലാണ്.

282 ാം റാങ്ക് നേടിയ അമ്പലപ്പുഴ സ്വദേശി പാര്‍വതി ഗോപകുമാര്‍ വാഹനാപകടത്തിൽ വലംകൈ നഷ്ടപ്പെട്ടതിനാൽ ഇടം കൈ ഉപയോഗിച്ച് പരീക്ഷ എഴുതിയാണ് തന്‍റെ സിവിൽ സർവ്വീസ് സ്വപ്നം എത്തിപ്പിടിച്ചത്. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിഷ്ണു ശശികുമാര്‍ 31-ാം റാങ്കും ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ അര്‍ച്ചന പി.പി. 40-ാം റാങ്കും അടൂര്‍ സ്വദേശി ബെന്‍ജോ പി. ജോസ് 59-ാം റാങ്കും നേടി.

കസ്തൂരിഷാ-68 (തിരുവനന്തപുരം ചിറയിന്‍കീഴ്), ഫാബി റഷീദ്-71(തിരുവനന്തപുരം, തിരുമല), ആനി ജോര്‍ജ്-93(ആലക്കോട് കണ്ണൂര്‍), ഫെബിന്‍ജോസ് തോമസ്- 133 (കൊല്ലം പത്തനാപുരം), വിനീത് ലോഹിതാക്ഷന്‍- 169 (എറണാകുളം പെരുമ്പാവൂര്‍), അമൃത എസ്.കുമാര്‍- 179 (എറണാകുളം കാക്കനാട്) എന്നിവരാണ് ഉയര്‍ന്ന റാങ്കു നേടിയ മറ്റ് മലയാളികള്‍.

കേരളത്തില്‍നിന്ന് ആദ്യ ആയിരത്തില്‍ ഇടംപിടിച്ചവര്‍: അഞ്ജിത് എ.നായര്‍ (205-തിരുവനന്തപുരം മലയിന്‍കീഴ്), അനഘ കെ.വിജയന്‍ (220-എറണാകുളം), നെവിന്‍ കുരുവിള തോമസ് (225-തിരുവല്ല), മഞ്ജിമ.പി(235-വടകര), ജേക്കബ് ജെ.പുത്തന്‍വീട്ടില്‍ (246-തിരുവനന്തപുരം മണ്ണന്തല), ഫാത്തിമ ഷിംനാ പരവത്ത് (317-കോടൂര്‍ മലപ്പുറം), അഖില്‍.ടി (331-തിരുവനന്തപുരം പേരൂര്‍ക്കട്), ഭരത്കൃഷ്ണ പിഷാരടി (347-തൃപ്പൂണിത്തുറ), അമൃത എസ്.(398-കോഴിക്കോട്), അക്ഷയ് ദിലീപ് (439-തിരുവനന്തപുരം മുട്ടട), കിരണ്‍ മുരളി (468-പെരുന്തുരുത്തി), ലക്ഷ്മി മേനോന്‍ വി.(477-മലപ്പുറം), സ്വാതി എസ്.ബാബു (522-തിരുവനന്തപുരം ശാസ്തമംഗലം), അബ്ദുള്‍ഫസല്‍ (507-തിരുവനന്തപുരം കവടിയാര്‍), ഷില്‍ജ ജോസ് (529-കണ്ണൂര്‍), ദേവീകൃഷ്ണ പി.(559-തൃപ്പൂണിത്തുറ), ഉര്‍മിള ജെ.എസ്.(561-കൊല്ലം ചവറ), അശ്വന്ത് രാജ് (577-കോഴിക്കോട്), അങ്കിത (594-തിരുവല്ല), മൃദുല്‍ ദര്‍ശന്‍ (630-വക്കം), അമൃത സതീപന്‍ (638-തൃശൂര്‍), സായന്ത് കെ.(701-തലശേരി), രാഹുല്‍ രാഘവന്‍ (714-കാസര്‍ഗോഡ് ), അഞ്ജിത ഹെര്‍ബര്‍ട്ട് (726-തെന്മല), അനുഷ ആര്‍.ചന്ദ്രന്‍ (791-കാഞ്ഞങ്ങാട്), സ്വാതി എസ്.(827-കോന്നി), അക്ഷയ കെ.പവിത്രന്‍(831-തിരുവനന്തപുരം), നജ്മ എ.സലാം (839-വര്‍ക്കല), സൂരജ് കെ.ആര്‍.(843-കാസര്‍കോട്), അഹ്‌റാസ് എ.എന്‍.(852-പോത്തന്‍കോട്), സച്ചിന്‍ ആനന്ദ് (855-ഇടുക്കി), രവീണ്‍ കെ.മനോഹരന്‍ (888-തിരുവല്ല), ഗോകുല്‍ കൃഷ്ണ(895-എറണാകുളം), കാജല്‍ രാജു (956-നീലേശ്വരം).

1105 തസ്തികകളിലേക്കാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരുന്നത്. മെയിന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ജനുവരിയിലായിരുന്നു ഇന്‍റര്‍വ്യൂ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com