ജ്ഞാനേഷ് കുമാറിന്‍റെ രാജി; സിജെപി നേതാവ് അഭിജീത് ദിപ്കെയ്ക്ക് ജാമ‍്യം

ഉപാധികളോടെയാണ് ദിപ്കെയ്‌ക്ക് ജാമ‍്യം അനുവദിച്ചിരിക്കുന്നത്
cjp abhijeet dipke gets conditioned bail

 അഭിജീത് ദിപ്കെ

Updated on: 

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയും ആവശ‍്യപ്പെട്ട് ദേശീയപതാകയുമേന്തി മാർച്ച് നടത്താൻ പദ്ധതിയിടുന്നതിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ജാമ‍്യം. ഉപാധികളോടെയാണ് ദിപ്കെയ്‌ക്ക് ജാമ‍്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ദിപ്കെയെ ഡൽ‌ഹി പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ജന്തർ മന്തറിൽ അതിക്രമിച്ചുകയറിയെന്നും സമാധാന വ്യവസ്ഥകൾ ലംഘിച്ചെന്നും ആരോപിച്ച് സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ദിപ്കെ തിരംഗ മാർച്ചിന് ആഹ്വാനം ചെയ്തത്.

logo
Metro Vaartha
www.metrovaartha.com