'ജനാധിപത‍്യം വീണ്ടെടുക്കണം'; പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ സിജെപിക്ക് ക്ഷണം

കൊണാട്ട് പ്ലേസിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ നിന്നും പട്ടേൽ ചൗക്കിന് സമീപത്തുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസ് വരെയാണ് പ്രതിഷേധം നടക്കുക
Democracy must be reclaimed'; CJP invited to participate in protest organized by People Against SIR

പ്രതിഷേധത്തിൽ നിന്നും

Updated on: 

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും ജനാധിപത‍്യം പുനസ്ഥാപിക്കുകയെന്ന ആവശ‍്യവും ഉന്നയിച്ച് ഒക്റ്റോബർ 23ന് പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ എന്ന സംഘടന നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ കോക്രോച്ച് ജനതാ പാർട്ടിക്ക് ക്ഷണം.

കൊണാട്ട് പ്ലേസിലെ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ നിന്നും പട്ടേൽ ചൗക്കിന് സമീപത്തുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസ് വരെയാണ് പ്രതിഷേധം നടക്കുക. ന‍്യൂഡൽഹി, ബെംഗളൂരു, കോൽക്കത്ത, ജയ്‌പുർ, എന്നിങ്ങനെ വിവിധയിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം പ്രതിഷേധ പ്രകടനങ്ങൾ നടക്കും.

സിജെപി നേതാവ് അഭിജീത് ദിപ്കെ, നടൻ പ്രകാശ് രാജ്, വിദ‍്യാർഥി നേതാക്കളായ നേഹ ബോറ, ഐഷി ഘോഷ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, കർഷക നേതാവ് രാകേഷ് ടികായത്ത്, സാമൂഹ‍്യ പ്രവർത്തകൻ തുഷാർ ഗാന്ധി അടക്കമുള്ളവർ പ്രതിഷേധത്തിൽ‌ പങ്കെടുത്തേക്കും.

ജനാധിപത‍്യം വീണ്ടെടുക്കാനുള്ള ജനകീയ പ്രതിഷേധത്തിന് പൊലീസിന്‍റെ അനുമതി തേടില്ലെന്ന് സംഘടനയുടെ വക്താക്കൾ പ്രസ്താവനയിലൂടെ വ‍്യക്തമാക്കി. കൂടാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരേ ബലം പ്രയോഗിക്കരുതെന്നും പൊലീസിനും ജയിൽ അധികൃതർക്കും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com