സിജെപി വാർത്താസമ്മേളനം ഉച്ചയ്ക്ക് രണ്ടിന്; ഭാവി സമരപരിപാടികൾ വിശദീകരിക്കും

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വാർത്താസമ്മേളനം
CJP press conference at 2 PM; future agitation plans to be outlined.

സിജെപി വാർത്താസമ്മേളനം ഉച്ചയ്ക്ക് രണ്ടിന്; ഭാവി സമരപരിപാടികൾ വിശദീകരിക്കും

Updated on: 

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രധാന നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വിട്ടയച്ചതിന് പിന്നാലെ വാർത്താസമ്മേളനം വിളിച്ച് പാർട്ടി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വാർത്താസമ്മേളനം. സമരത്തിന്‍റെ തുടർനീക്കങ്ങൾ വാർത്താസമ്മേളനത്തിൽ വച്ച് നേതാക്കൾ പ്രഖ്യാപിക്കും.

രാവിലെ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ വച്ച് എക്സിക്യുട്ടീവ് മജിസ്ട്രേറ്റാണ് സിജെപി നേതാക്കളെ വിട്ടയച്ചത്. ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുതെന്ന ഉപാധിയോടെയാണ് കോടതി ഇവരെ വെറുതെവിട്ടത്. ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ വച്ച് വിമാനത്തിനകത്ത് നിന്നാണ് സിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബിഎൻഎസ്എസ് 126, 170 വകുപ്പുകളാണ് സിജെപി നേതാക്കൾക്കെതിരേ ചുമത്തിയത്.

പ്രധാന നേതാക്കൾ കസ്റ്റഡിയിലായതോടെ ശനിയാഴ്ച സിജെപിയുടെ ജന്തർ മന്തർ സമരം നടന്നിരുന്നില്ല. എന്നാൽ ഡൽഹിയുടെ പലയിടങ്ങളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പ്രതിഷേധങ്ങൾക്കെതിരേ കടുത്ത നടപടിയാണ് ഡൽഹി പൊലീസ് സ്വീകരിച്ചത്. പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 7000ത്തിലധികം പേരെയാണ് കസ്റ്റഡിയിലെടുത്തത്. എല്ലാവരെയും പിന്നീട് വിട്ടയച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com