സിജെപി സമരം; രണ്ടും കൽപ്പിച്ച് ഡൽഹി പൊലീസ്, എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കി

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാഷ്വൽ ലീവ്, എൺഡ് ലീവ് ഉൾപ്പെടെയുള്ള പതിവ് അവധികൾ അനുവദിക്കില്ല.
Delhi Police

ഡൽഹി പൊലീസ്

Updated on

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സമരത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡൽഹി പൊലീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും പതിവ് അവധികൾ അടിയന്തരമായി റദ്ദാക്കി. ഇതുസംബന്ധിച്ച് ഡൽഹി പൊലീസ് ഉത്തരവ് പുറത്തിറക്കി.

ഉത്തരവ് പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാഷ്വൽ ലീവ്, എൺഡ് ലീവ് ഉൾപ്പെടെയുള്ള പതിവ് അവധികൾ അനുവദിക്കില്ല. അത്യാവശ്യവും യഥാർഥ അടിയന്തര സാഹചര്യങ്ങളിലും മാത്രമേ ബന്ധപ്പെട്ട അധികാരിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം അവധി അനുവദിക്കൂ. കൂടാതെ, പൊലീസ് കമ്മിഷണറുടെ മുൻകൂർ അനുമതിയില്ലാതെ പരിശീലന പരിപാടികളിലോ കോഴ്സുകളിലോ പങ്കെടുക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. എല്ലാ ജില്ലാ ഡിസിപിമാരും ഇക്കാര്യം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് പൊലീസിന്‍റെ ഈ നടപടി.

logo
Metro Vaartha
www.metrovaartha.com