സിജെപി പ്രതിഷേധം; ധ്രുവ് റാത്തി പൊലീസ് കസ്റ്റഡിയിൽ

ഗുരുഗ്രാം സെക്റ്റർ 56ലെ ധ്രുവ് റാത്തിയുടെ വസതിയിൽ നിന്നാണ് ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്
Dhruv Rathee

ധ്രുവ് റാത്തി

Updated on: 

ന്യൂഡൽഹി: സിജെപിയുടെ ജന്തർ മന്തർ സമരം ആരംഭിക്കാനിരിക്കെ യൂട്യൂബർ ധ്രുവ് റാത്തിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം സെക്റ്റർ 56ലെ ധ്രുവ് റാത്തിയുടെ വസതിയിൽ നിന്നാണ് ശനിയാഴ്ച രാവിലെ 7.45ഓടെയാണ് കസ്റ്റഡിയിലെടുത്തത്.

അർധരാത്രി മുതൽ അമ്പതോളം വരുന്ന പൊലീസ് സംഘം ധ്രുവ് റാത്തിയുടെ വീടിന് മുൻപിൽ നിലയുറപ്പിച്ചിരുന്നു. രാവിലെ ധ്രുവ് റാത്തിയുടെ അമ്മ വാതിൽ തുറന്ന ഉടൻ അകത്ത് കയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സമരത്തിൽ പങ്കെടുക്കാനാണ് ധ്രുവ് റാത്തി എത്തിയത്. കേന്ദ്ര സർക്കാരിനെതിരേയുള്ള ധ്രുവ് റാത്തിയുടെ വിമർശനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിജെപി സമരത്തിൽ ശ്രദ്ധാകേന്ദ്രമായി മാറാനും പ്രതിഷേധക്കാരെ സ്വാധീനിക്കാനും സാധ്യതയുള്ള ധ്രുവ് റാത്തിയെ പൊലീസ് മുൻകൂട്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ധ്രുവ് റാത്തിയെ എങ്ങോട്ടാണ് മാറ്റിയതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരുവിൽ നടന്ന സിജെപി സമരത്തിൽ ധ്രുവ് റാത്തി പങ്കെടുത്തിരുന്നു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, നടൻ പ്രകാശ് രാജ് തുടങ്ങിയവർക്കൊപ്പമായിരുന്നു ധ്രുവ് റാത്തി സമരവേദി പങ്കിട്ടത്.

logo
Metro Vaartha
www.metrovaartha.com