ജൂലൈയിൽ നടന്ന സിജെപി പ്രതിഷേധം; പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു

പെല്ലറ്റ് തോക്ക് ഉപയോഗവും വനിതാ പ്രതിഷേധക്കാർക്കെതിരേയുണ്ടായ അതിക്രമങ്ങൾക്കും മുൻഗണന നൽകുമെന്ന് ആഭ‍്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
CJP protest held in July; sc panel launches online portal for submitting complaints

ജൂലൈയിൽ നടന്ന സിജെപി പ്രതിഷേധം; പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ പോർട്ടൽ

Updated on: 

ന‍്യൂഡൽഹി: ഈ വർഷം ജൂലൈയിൽ ഡൽഹിയിലെ ജന്തർ മന്തറിലും പുറത്തുള്ള മറ്റ് സ്ഥലങ്ങളിലും സിജെപി പ്രതിഷേധങ്ങൾക്കിടെയുണ്ടായ അതിക്രമങ്ങളെ പറ്റി അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച എൻക്വയറി കമ്മിറ്റി പരാതികളും നിവേദനങ്ങളും സമർപ്പിക്കുന്നതിനായി ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.

പെല്ലറ്റ് തോക്ക് ഉപയോഗവും വനിതാ പ്രതിഷേധക്കാർക്കെതിരേയുണ്ടായ അതിക്രമങ്ങൾക്കും മുൻഗണന നൽകുമെന്ന് ആഭ‍്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

http://hpec.nic.in എന്ന പോർട്ടലിലൂടെ അതിക്രമങ്ങൾക്ക് ഇരയായവർക്ക് പരാതികൾ സമർപ്പിക്കാൻ സാധിക്കും. നാലു വ‍്യത‍്യസ്ത രീതികളിലാണ് പരാതി സമർപ്പിക്കാൻ സാധിക്കുന്നത്. പൊലീസ് ഉദ‍്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്ക് വിവരങ്ങൾ നൽകാം. വ‍്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെയും പരാതികൾ സമർപ്പിക്കാമെന്നതാണ് പ്രത‍്യേകത.

logo
Metro Vaartha
www.metrovaartha.com