ഒക്റ്റോബർ 16ലെ സിജെപി പ്രതിഷേധം; രാജ‍‍്യതലസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസ്, 6000ത്തിലധികം പേരെ വിന‍്യസിക്കും

മറ്റു ജില്ലകളിൽ നിന്നുമായി 5000ത്തോളം അധിക ഉദ‍്യോഗസ്ഥരെ ഇതിനോടകം നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് വ‍്യക്തമാക്കി
CJP protest on October 16: Delhi Police to ensure tight security in the national capital

ഡൽഹി പൊലീസ്

Updated on: 

ന‍്യൂഡൽഹി: ഒക്റ്റോബർ 16ന് നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ദേശീയപതാകയേന്തിയുള്ള സമരത്തിന് മുന്നോടിയായി ഡൽഹിയിലെ ലുട‍്യൻസ് മേഖലയിലും പരിസരത്തുമായി 6,000ത്തിലധികം പൊലീസ് ഉദ‍്യോഗസ്ഥരെ വിന‍്യസിക്കാനൊരുങ്ങി ഡൽഹി പൊലീസ്.

മറ്റു ജില്ലകളിൽ നിന്നുമായി 5000ത്തോളം അധിക ഉദ‍്യോഗസ്ഥരെ ഇതിനോടകം നിയോഗിച്ചിട്ടുണ്ടെന്നും അവർ കൊണാട്ട് പ്ലേസ്, രാജീവ് ചൗക്ക്, മെട്രൊ സ്റ്റേഷനുകൾ, ജന്തർ മന്തർ, സെൻട്രൽ പാർക്ക്, പാലിക ബസാർ എന്നിവിടങ്ങളിൽ സുരക്ഷയൊരുക്കുമെന്നും പൊലീസ് അറിയിച്ചു.

ദേശീയ പതാകയുമേന്തി ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയതിന് സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ അറസ്റ്റ് ചെയ്യുകയും ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്ത സാഹചര‍്യത്തിലാണ് സിജെപി നേതാവ് അഭിജീത് ദിപ്കെ പുതിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ ദിപ്കെയ്ക്കൊപ്പം വിദ‍്യാർഥി സംഘടനകൾ, സാമൂഹിക പ്രവർത്തകർ, ആം ആദ്മി പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

എന്നാൽ ഈ മാർച്ചിന് അനുമതിയില്ലെന്നും പ്രദേശത്ത് ഇതിനോടകം ബിഎൻഎസ് 163 ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഡൽഹി പൊലീസ് പിആർഒ നേഹ യാദവ് പറയുന്നത്. സെൻട്രൽ പാർക്ക്, രാജീവ് ചൗക്ക് എന്നിവിടങ്ങളിലായി പത്തിലധികം സിസിടിവി ക‍്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

logo
Metro Vaartha
www.metrovaartha.com