സിജെപി പ്രതിഷേധം; ഡൽഹിയിലേക്കുള്ള ട്രെയ്നുകൾ റദ്ദാക്കി റെയ്ൽവേ; രാജധാനി എക്സ്പ്രസും പട്ടികയിൽ

ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ എന്നീ റെയ്ൽവേ സ്റ്റേഷനുകളിൽ ശനിയാഴ്ച പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എത്തേണ്ട മെയിൽ, എക്സ്പ്രസ് ട്രെയ്നുകളാണ് റദ്ദാക്കിയത്
CJP Protest: Railways cancels trains to Delhi.

സിജെപി പ്രതിഷേധം: ഡൽഹിയിലേക്കുള്ള ട്രെയ്നുകൾ റദ്ദാക്കി റെയ്ൽവേ

Updated on: 

ന്യൂഡൽഹി: ഒക്റ്റോബർ 10ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ട്രെയ്ൻ സർവീസുകൾ റദ്ദാക്കി ഇന്ത്യൻ റെയ്ൽവേ. ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ എന്നീ റെയ്ൽവേ സ്റ്റേഷനുകളിൽ ശനിയാഴ്ച പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എത്തേണ്ട മെയിൽ, എക്സ്പ്രസ് ട്രെയ്നുകളാണ് റദ്ദാക്കിയത്. രാജധാനി എക്സ്പ്രസ് ട്രെയ്നുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും.

ഡൽഹിയിലെ ഈ രണ്ട് പ്രധാന റെയ്ൽവേ സ്റ്റേഷനുകൾക്ക് സമീപം ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഒക്റ്റോബർ ഒൻപതിന് ഉച്ചയ്ക്ക് രണ്ടിനുശേഷം പുറപ്പെട്ട് 10ന് പുലർച്ചെ നാലിനും ഉച്ചയ്ക്ക് രണ്ടിനുമിടയിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ട ട്രെയ്നുകളാണ് റദ്ദാക്കിയതെന്ന് റെയ്ൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പശ്ചിമ ബംഗാളിൽ നിന്ന് പുറപ്പെടുന്ന 12301 ഹൗറ–ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, 12313 സിയാൽഡ–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. ഒക്റ്റോബർ ഒൻപതിന് യാത്ര ആരംഭിക്കേണ്ടിയിരുന്ന ട്രെയ്നുകളാണിവ.

രാജസ്ഥാൻ റൂട്ടിലെ ഏഴ് ട്രെയ്ൻ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 15308 സിർസ–തിലക് ബ്രിഡ്ജ്, 12964 ഉദയ്പുർ സിറ്റി–ഹസ്രത്ത് നിസാമുദ്ദീൻ, 12963 ഹസ്രത്ത് നിസാമുദ്ദീൻ–ഉദയ്പുർ സിറ്റി, 14727 ശ്രീ ഗംഗാനഗർ–തിലക് ബ്രിഡ്ജ്, 14738 തിലക് ബ്രിഡ്ജ്–ഭിവാനി, 14737 ഭിവാനി–തിലക് ബ്രിഡ്ജ്, 14728 തിലക് ബ്രിഡ്ജ്–ശ്രീ ഗംഗാനഗർ എന്നീ ട്രെയ്നുകളാണ് റദ്ദാക്കിയത്.

logo
Metro Vaartha
www.metrovaartha.com