സിജെപി പ്രതിഷേധം; മുംബൈ-ഡൽഹി റൂട്ടിൽ നിരവധി ട്രെയ്നുകൾ റദ്ദാക്കി, രാജധാനി എക്സ്പ്രസ് 5 മണിക്കൂർ വൈകും

വെള്ളിയാഴ്ച സെൻട്രൽ, വെസ്റ്റേൺ റെയ്ൽവേകളാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്
Chhatrapati Shivaji Maharaj Terminus Railway Station in Mumbai

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയ്ൽവേ സ്റ്റേഷൻ

Updated on: 

മുംബൈ: ദേശീയ തലസ്ഥാനത്ത് ഒക്റ്റോബർ 10ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി മുംബൈയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള നിരവധി ദീർഘദൂര ട്രെയ്നുകൾ റദ്ദാക്കുകയും ചില സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച സെൻട്രൽ, വെസ്റ്റേൺ റെയ്ൽവേകളാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മുംബൈ സെൻട്രൽ–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (12951), മുംബൈ സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസ് (12953) എന്നീ ട്രെയ്നുകൾ അഞ്ച് മണിക്കൂർ വൈകിയാണ് സർവീസ് നടത്തുകയെന്ന് വെസ്റ്റേൺ റെയ്ൽവേ അറിയിച്ചു. ബാന്ദ്ര ടെർമിനസ്–ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12247), മുംബൈ സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ ദുരന്തോ എക്സ്പ്രസ് എന്നിവ റദ്ദാക്കി.

ഡോ. അംബേദ്കർ നഗർ–ന്യൂഡൽഹി എക്സ്പ്രസ് (20155), ഇൻഡോർ–ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (09309), ഇൻഡോർ–ന്യൂഡൽഹി എക്സ്പ്രസ് (12415), സബർമതി–ന്യൂഡൽഹി എക്സ്പ്രസ് (12957) എന്നീ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി)–ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (22221), സിഎസ്എംടി–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് (22209) എന്നിവയും റദ്ദാക്കി.

റെയ്ൽവേ ബോർഡിന്‍റെ നിർദേശത്തെ തുടർന്നാണ് ട്രെയ്നുകൾ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്ന് റെയ്ൽവേ പ്രസ്താവനയിൽ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപ് പുതുക്കിയ ട്രെയ്ൻ സമയക്രമം പരിശോധിക്കണമെന്ന് റെയ്ൽവേ അധികൃതർ യാത്രക്കാരോട് നിർദേശിച്ചു. അതേസമയം പ്രതിഷേധവുമായി ബന്ധപ്പെട്ട തടസങ്ങൾക്കിടയിലും സെൻട്രൽ, വെസ്റ്റേൺ റെയ്ൽവേ ശൃംഖലകളിലെ മറ്റു ചില ട്രെയ്നുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയതായി റെയ്ൽവേ അധികൃതർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com