
പുനെ: പുനെയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. മാർച്ച് 12 ന് പൂനെയിലെ ഇന്ദാപൂരിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനിയായ സൃഷ്ടി ഏകദ് (16) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ഇന്ദാപൂരിലെ നാരായൺദാസ് രാംദാസ് ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു സൃഷ്ടി ഏകാദ്. മാർച്ച് 13 ന് അവസാന പരീക്ഷ നൽകുന്നതിന് മുൻപാണ് അന്ത്യം സംഭവിച്ചത്. തളർന്നുവീണതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം കഴിഞ്ഞയാഴ്ച, പൂനെയിലെ പ്രശസ്തമായ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ സ്വപ്നിൽ പടലെ എന്ന ഗുസ്തിക്കാരൻ മരിച്ചിരുന്നു. ജിമ്മിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, അദ്ദേഹം അതിന് മുമ്പ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.