ഹോളി ആഘോഷങ്ങൾക്കിടെ പരീക്ഷ എഴുതാൻ സാധിക്കാത്ത +2 വിദ്യാർഥികൾക്ക് പ്രത്യേക അവസരം നൽകാൻ സിബിഎസ്ഇ

ചില സ്ഥലങ്ങളിൽ‌ മാർച്ച് 15 നാണ് ഹോളി ആഘോഷം, ഈ അവസരത്തിലാണ് സിബിഎസ്ഇ ഉത്തരവിറക്കിയത്
Class 12 students who cant take miss exam due to Holi to get another chance says CBSE

ഹോളി ആഘോഷങ്ങൾക്കിടെ പരീക്ഷ എഴുതാൻ സാധിക്കാത്ത +2 വിദ്യാർഥികൾക്ക് പ്രത്യേക അവസരം നൽകാൻ സിബിഎസ്ഇ

Updated on

ന്യൂഡൽഹി: ഹോളി ആഘോഷങ്ങളുടെ ഭാഗമായി പ്ലസ് ടു ബോർഡ് പരീക്ഷയെഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി വീണ്ടും അവസരം നൽകുമെന്ന് സിബിഎസ്ഇ. മാർച്ച് 15 ന് നടക്കുന്ന ഹിന്ദി പരീക്ഷയിലാണ് ഇളവ് പ്രഖ്യാപിച്ചത്.

മാർച്ച് 14 നാണ് രാജ്യം ഹോളി ആഘോഷിക്കുന്നത്. എന്നാൽ ചിലയിടങ്ങളിലിത് മാർച്ച് 15 നാവും ആഘോഷിക്കുക. ഈ അവസരത്തിലാണ് സിബിഎസ്ഇയുടെ ഉത്തരവ്.

പരീക്ഷകളെല്ലാം കഴിഞ്ഞ ശേഷം മാർച്ച് 15 ന് നടത്തുന്ന പരീക്ഷ പ്രത്യേകമായി നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം. ദേശീയ അല്ലെങ്കിൽ അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള ബോർഡിന്‍റെ നയമനുസരിച്ച് പ്രത്യേക പരീക്ഷ നടത്തുന്ന വിദ്യാർഥികൾക്കൊപ്പം അത്തരം വിദ്യാർഥികൾക്കും പരീക്ഷയെഴുതാൻ അവസരം നൽകാനാണ് സിബിഎസ്ഇയുടെ തീരുമാനം. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com