
ഉത്തരാഖണ്ഡ് ധരാലിയിൽ മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനം വെല്ലുവിളിയായി തുടരുന്നു
ധരാലി: ഉത്തരാഖണ്ഡ് ധരാലിയിൽ മേഘവിസ്ഫോടന ദുരന്തത്തിൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായി തുടരുന്നു. ഇതുവരെ ദുരന്തത്തിൽ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അറുപതിലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
കൂടുതൽ സൈന്യവും കരസേനയുടെ എൻജിനീയറിങ് വിഭാഗവുമുള്ളപ്പെടെ വ്യാഴാഴ്ച തിരച്ചിൽ നടത്തും. ധരാലിയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ ബോർഡ് റോഡ്സ് ഓർഗനൈസേഷൻ ഉൾപ്പെടെ കഠിന പരിശ്രമത്തിലാണ്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ധരാലിയിൽ തുടരുകയാണ്.
ഗംഗോത്രിക്ക് സമീപം കുടുങ്ങിയ മലയാളി സംഘത്തെ രക്ഷിക്കാൻ കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ നടപടി തുടങ്ങുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.