ഏഷ്യൻ ഗെയിംസ് മെഡൽ വിജയികൾക്കായി 9.40 കോടി രൂപ സമ്മാനിച്ച് തമിഴ്നാട് സർക്കാർ

ഗെയിംസിൽ സ്വർണം നേടിയ താരങ്ങൾ 50 ലക്ഷം രൂപ വീതവും വെള്ളി നേടിയവർക്ക് 30 ലക്ഷം രൂപ വീതവും വെങ്കലം നേടിയവർക്ക് 20 ലക്ഷം രൂപ വീതവുമാണ് ലഭിക്കുക.
എം.കെ. സ്റ്റാലിൻ
എം.കെ. സ്റ്റാലിൻ
Updated on

ചെന്നൈ: ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാനത്തെ കായികതാരങ്ങളെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. താരഹ്ങൾക്ക് പ്രോത്സാഹനമായി 9.40 കോടി രൂപയും കൈമാറി. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളാണ് ഇന്ത്യ നേടിയത്.

തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങൾ 28 മെഡലുകൾ സ്വന്തമാക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങൾ 28 മെഡലുകൾ നേടിയത് വളരെ ആഹ്ലാദകരമാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച് തമിഴ്നാടിന്‍റെ യശസ് ഉയർത്തണമെന്നും അദ്ദേഹം താരങ്ങളോട് പറഞ്ഞു.

ഗെയിംസിൽ സ്വർണം നേടിയ താരങ്ങൾ 50 ലക്ഷം രൂപ വീതവും വെള്ളി നേടിയവർക്ക് 30 ലക്ഷം രൂപ വീതവും വെങ്കലം നേടിയവർക്ക് 20 ലക്ഷം രൂപ വീതവുമാണ് ലഭിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com